കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കാറും ബൈക്കും  കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കോട്ടക്കല്‍: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ കരിങ്കയം പാറശേരി സ്വദേശികളായ തൊടിങ്ങല്‍ കേശുവിന്റെ മകന്‍ ജ്യോതിസ് (26), കുന്നത്തില്‍ വിനോദ് (21) എന്നിവരാണ് മരിച്ചത്. ദേശീയപാത കോഴിച്ചെനയില്‍ ഇന്ന് രാവിലെ ഏഴിനാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചാണ് അപകടം. കോഴിക്കോട്ടെ ഹോട്ടല്‍ ജീവനക്കാരാണ് ഇരുപേരും. ഗുരുതരമായി പരുക്കേറ്റ യുവാക്കളെ ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്‍പകഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Sharing is caring!