മലപ്പുറം കലക്ട്രേറ്റ് സ്ഫോടനം 2പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു

മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ ബോംബ് സ്ഫോടനം നടത്തിയെന്ന കേസിലെ രണ്ട് പ്രതികള്‍ക്ക് മഞ്ചേരി യു എ പി എ സ്പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചു.
ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്റില്‍ കഴിയുന്ന തമിഴ്നാട് മധുരൈ സ്വദേശികളായ ആറാം പ്രതി 124 ശിവകാമി സ്ട്രീറ്റ് നൈനാര്‍ മുഹമ്മദ് മകന് അബുബക്കര്‍ (40), ഏഴാം പ്രതി ഈസ്റ്റ് വേളി സിക്സ്ത് സ്ട്രീറ്റ് ഖാഇദേമില്ലത്ത് നഗര്‍ അമാനുള്ളയുടെ മകന് അബ്ദുല്‍ റഹ്മാന് (27) എന്നിവര്‍ക്കാണ് ജഡ്ജി എ ബദറുദ്ദീന്‍ ജാമ്യം നല്‍കിയത്. 2002ല്‍ പൊലീസ് ഏറ്റുമുട്ടലില്‍ തിവ്രവാദിയായ ഇമാം അലി കൊല്ലപ്പെട്ടിരുന്നു.
ഇതിന് പ്രതികാരം ചെയ്യുന്നതിനായി 2004ല്‍ രൂപവല്‍ക്കരിച്ച അല്‍ മുത്തഖീം ഫോഴ്സ് എന്ന സംഘടയിലെ അംഗംങ്ങളായിരുന്നു ഇരുവരും. കേസിലെ അഞ്ചാം പ്രതി കെ പുത്തൂര്‍ ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (25) ന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കേസ് ഈ മാസം 26ലേക്ക് മാറ്റിവെച്ചു.
തമിഴ്നാട് മധുര സ്വദേശികളായ ഫോര്‍ത്ത് സ്ട്രീറ്റ് ഇസ്മായില്‍പുരം മുനിസിപ്പല്‍ റോഡിലെ അബ്ബാസലി (27), കെ പുത്തൂര്‍ വിശ്വനാഥ് നഗര്‍ സാംസണ് കരീം രാജ (23), നെല്‍പ്പേട്ട കരിഷ്മ പള്ളിവാസല്‍ ദാവൂദ് സുലൈമാന്‍ (23), തൈര്‍മാര്‍ക്കറ്റ് ഈസ്റ്റ് മാറാട്ട് സ്ട്രീറ്റ് ഷംസുദ്ദീന് എന്ന കരുവ ഷംസ് (26) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
RECENT NEWS

പ്രായപൂർത്തിയാകും മുന്നേ ഭാര്യ ഗർഭിണി, മലപ്പുറത്ത് ഭർത്താവ് ജയിലിലായി
പെരിന്തൽമണ്ണ: പ്രായപൂർത്തി ആകുന്നതിന് മുമ്പ് ഭാര്യ ഗർഭിണിയായ കേസിൽ ഭർത്താവിനെ റിമാന്റ് ചെയ്ത് കോടതി. കാര്യവട്ടം സ്വദേശിയായ 29കാരനെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. കഴിഞ്ഞ വർഷമാണ് ഹയർ [...]