മലപ്പുറം ജില്ലയിലെ പ്രാദേശിക പത്രക്കാര്‍ ജില്ലാ ആസ്ഥാനത്ത് ഒത്തൂകൂടി

മലപ്പുറം ജില്ലയിലെ പ്രാദേശിക പത്രക്കാര്‍  ജില്ലാ ആസ്ഥാനത്ത് ഒത്തൂകൂടി

മലപ്പുറം ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ ജില്ലാ ആസ്ഥാനത്ത് ഒത്തൂകൂടി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച പ്രാദേശിക പത്രപ്രവര്‍ത്തക സംഗമത്തിലാണ് ജില്ലയിലെ മുഴുവന്‍ പ്രാദേശിക പത്രപ്രവര്‍ത്തകരും എത്തിച്ചേര്‍ന്നത്.

മുഴുവന്‍ മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളും സംഗമത്തിനെത്തി. ചടങ്ങ് പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്? പ്രസിഡന്റ് ഐ. സമീല്‍ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ അശോക് ശ്രീനിവാസ്,

പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ്, ഇ. സലാഹുദ്ദീന്‍, എം.സി. ഇനാമുറഹ്മാന്‍, കെ.പി.ഒ. റഹ്മത്തുല്ല, ഫ്രാന്‍സിസ് ഓണാട്ട്, സരുണ്‍ പുല്‍പ്പള്ളി, സി. രമേഷ്, വി.പി. നിസാര്‍, ഷാബില്‍ നസീബ്, അജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്വാഗതസംഘം ട്രഷറര്‍ സമീര്‍ കല്ലായി സ്വാഗതവും പി.എം. ഹുസൈന്‍ ജിഫ്‌രി തങ്ങള്‍ നന്ദിയും പറഞ്ഞു.

Sharing is caring!