ഏറനാട് മണ്ഡലത്തിലെ വാക്സിനേഷന് പദ്ധതി പുരോഗതി വിലയിരുത്തി
എടവണ്ണ: ഏറനാട് മണ്ഡലത്തിലെ മീസല്‍സ്-റൂബെല്ല വാക്സിനേഷന് പദ്ധതി അവലോകന യോഗം നടന്നു. എം എല്‍ എ പി കെ ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡി എം ഒ ഡോ എം സക്കീനയുടെ നേതൃത്വത്തില്‍ പദ്ധതി പുരോഗതി വിലയിരുത്തി.
മീസല്‍സ്-റൂബെല്ല വാക്സിനേഷന് യാതൊരു വിധത്തിലുമുള്ള പ്രത്യാഘാതങ്ങളും ഉണ്ടാക്കില്ലെന്ന് ഡി എം ഒ പറഞ്ഞു. ഈ രോഗങ്ങളെ പൂര്‍ണമായും തുടച്ചു നീക്കുകയാണ് വാക്സിനേഷന്റെ ലക്ഷ്യം. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന വാക്സിനേഷന് മരുന്ന് സുരക്ഷിതമാണെന്നും, വിദേശ രാജ്യങ്ങള്‍ വരെ ഇന്ത്യയില്‍ നിന്ന് മരുന്ന് വാങ്ങുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അധ്യാപകരും, രക്ഷിതാക്കളും കുട്ടികള്‍ വാക്സിനേഷന് സ്വീകരിച്ചുവെന്ന് ഉറപ്പു വരുത്തണമെന്ന് എം എല്‍ എ പറഞ്ഞു. മാരക രോഗങ്ങള്‍ വരാതെ അടുത്ത തലമുറയെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതിന് എല്ലാവരുടേയും സഹായം ആവശ്യമാണെന്നും എം എല്‍ എ യോഗത്തില്‍ അറിയിച്ചു. വാക്സിനേഷന് പദ്ധതി നൂറു ശതമാനം നേട്ടം കൈവരിക്കുന്നതിനുള്ള കര്‍മപദ്ധതിക്കും യോഗം രൂപം നല്കി.
ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര്, പ്രധാന അധ്യാപകര്‍, സ്കൂള്‍ മാനേജര്‍മാര്‍, ബി ആര് സി കോര്‍ഡിനേറ്റര്‍മാര്‍, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]