പൊതുവഴിയില്‍ മൂത്രമൊഴിച്ച യുവാവിനെ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊതുവഴിയില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ഹാര്‍ഷ് വിഹാര്‍ സ്വദേശി സന്ദീപ് എന്നയാളെയാണ് മൂന്നംഗ സംഘം വടികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തിയത്. സന്ദീപിന്റെ മുഖത്ത് മാരകമായി പരിക്കേറ്റതിന്റെ പാടുകളുണ്ട്. ഇന്നലെയാണ് കൊലപാതകം നടന്നത്. നിസ്സാര തര്‍ക്കം പിന്നീട് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തില്‍ റാസ, സെബു, മുകീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികള്‍ തമ്മില്‍ നേരത്തേ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും വിവരമുണ്ട്.
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]