ചാലിയാറില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ബാങ്ക് ജീവനക്കാരന്‍ മുങ്ങി മരിച്ചു

ചാലിയാറില്‍ കൂട്ടുകാര്‍ക്കൊപ്പം  കുളിക്കാനിറങ്ങിയ  ബാങ്ക് ജീവനക്കാരന്‍  മുങ്ങി മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ബാങ്ക് ജീവനക്കാര്‍ മുങ്ങിമരിച്ചു. വണ്ടൂര്‍ ചെറുകോട് ചേരിപ്പറമ്പ് കന്നങ്ങാടന്‍ കമ്മുഹാജിയുടെ മകന്‍ നിഷാദ് (30) ആണ് മരിച്ചത്. മഞ്ചേരി അര്‍ബന്‍ ബാങ്ക് ജീവനക്കാരനാണ്.

ചാലിയാര്‍ പഞ്ചായത്തിലെ കൂട്ടുകാരന്റെ വീട്ടില്‍ സുൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു. ഇവിടെ നിന്നാണ് അഞ്ചു പേര്‍ ചേര്‍ന്ന് കുറു വന്‍ പുഴയിലെ മൂലേപ്പാടം കടവില്‍ കുളിക്കാന്‍ പോയത്. നീന്തലറിയാത്ത നിഷാദ് പുഴയില്‍ ഇറങ്ങിയ ഉടനെത്തന്നെ ഒഴുക്കില്‍ പെടുകയായിരുന്നു.

തൊട്ടടുത്ത് അരിക്കോട് കാരായ ഏതാനും പേര്‍ കുളിക്കുന്നുണ്ടായിരുന്നു. ഇവര്‍ നിഷാദിനെ മുങ്ങിയെടുത്തു നിലമ്പുര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹിതനായ നിഷാദിന് ഒരു മകനുമുണ്ട്.

Sharing is caring!