ക്വിസ് മത്സര വിജയികള്‍ക്ക് ബാവഹാജിയുടെ വക പഠനത്തിന് 25000രൂപയുടെ സ്‌കോളര്‍ഷിപ്പ്

ക്വിസ് മത്സര വിജയികള്‍ക്ക്  ബാവഹാജിയുടെ വക  പഠനത്തിന് 25000രൂപയുടെ  സ്‌കോളര്‍ഷിപ്പ്

മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ എടരിക്കോട് പി കെ എം എച്ച് എസ് എസ് ടീമുകള്‍ ആദ്യരണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥികളായ മുഹമ്മദ് ഫഹീം ടി പി, മുഹമ്മദ് സ്വഫ്‌വാന്‍ കെ എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം.

പത്താതരം വിദ്യാര്‍ഥികളായ ജംഷീദ് എം കെ മുഹമ്മദ് ഇര്‍ഫാന്‍ കെഎന്നിവര്‍ രണ്ടാം സ്ഥാനവും നേടി. മൂര്‍ക്കനാട് സുബുലുസ്സലാം എച്ച് എസ് എസിലെ പത്താംതരം വിദ്യാര്‍ഥി സെനിന്‍ അഹമ്മദ്, ഒന്‍പതാംതരം വിദ്യാര്‍ഥി വി പി തൗഫീഖ് അഹമ്മദ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യമൂന്ന് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് യഥാക്രമം പതിനായിരം, അയ്യായിരം, മൂവായിരം രൂപയും ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്.

ഏറനാട് നോളജ് സിറ്റി, മലബാര്‍ അക്കാദമിക് സിറ്റി ഉടമ സി പി ബാവ ഹാജി, കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ജില്ലാ ഓഫീസര്‍ സി ഉദയകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്വിസ് മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് മാണൂര്‍ മലബാര്‍ ഡെന്റല്‍ കോളജില്‍ പഠനത്തിന് 25000 രൂപയുടെ സ്‌കോളര്‍ഷിപ്പ് ചടങ്ങില്‍ സി പി ബാവഹാജി പ്രഖ്യാപിച്ചു. മലപ്പുറം പ്രസ് ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, പ്രസിഡന്റ് ഐ സമീല്‍, സംസ്ഥാന കമ്മിറ്റി അംഗം സമീര്‍ കല്ലായി, അബ്ദുല്ലത്വീഫ് നഹ പങ്കെടുത്തു.

Sharing is caring!