മക്കയില്‍ ഇനി മലയാളികള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താന്‍ പറ്റില്ല

മക്കയില്‍ ഇനി  മലയാളികള്‍ക്ക് ടാക്‌സി സര്‍വീസ്  നടത്താന്‍ പറ്റില്ല

മക്കയില്‍ വിദേശികള്‍ ടാക്‌സി സര്‍വീസ് നടത്തുന്നതിന് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തി. ടാക്‌സി യാത്രാ സേവന സബന്ധമായ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് മക്ക പ്രവിശ്യാ ഡപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ലാ ബിന്‍ ബന്ദര്‍ രാജകുമാരനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

മക്കയില്‍ ടാക്‌സി സേവനം പ്രതേകിച്ച് സീസണ്‍ സന്ദര്‍ഭങ്ങളില്‍ സ്വദേശികള്‍ക്കു മാത്രമായിരിക്കണമെന്ന് അദ്ദേഹത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. സ്വദേശികള്‍ക്ക് തൊഴില്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പുതിയതീരുമാനം. നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിനും പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നടപ്പിലാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കും.

വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മക്കയില്‍ യാത്രക്കാര്‍ക്കുള്ള ടാക്‌സി സേവന മേഖലയില്‍ സ്വദേശികള്‍ മാത്രം മതിയെന്ന തീരുമാനം. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടാക്‌സി സേവനങ്ങള്‍ക്ക് നേരത്തെ തന്നെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു.

Sharing is caring!