16വയസ്സുകാരിയെ പീഡിപ്പിച്ച സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

16വയസ്സുകാരിയെ  പീഡിപ്പിച്ച സഹോദരി  ഭര്‍ത്താവ് അറസ്റ്റില്‍

പതിനാറു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്ന സഹോദരി ഭര്‍ത്താവ് പോലീസിന്റെ പിടിയിലായി. താനൂര്‍ തെയ്യാല സ്വദേശി ഫൈസലിനെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്താവുന്നത്.തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വിവരം പോലീസിന് കൈമാറുകയായിരുന്നു. രണ്ടു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു.

സ്‌കൂളില്‍ സ്‌പെഷ്യല്‍ ക്ലാസ്സും മറ്റും ഉള്ള സമയത്താണ് പല ലോഡ്ജുകളില്‍ കൊണ്ടു പോയി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Sharing is caring!