ബൈക്കപകടത്തില്‍ താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരുക്ക്

ബൈക്കപകടത്തില്‍  താനാളൂര്‍ പഞ്ചായത്ത്  പ്രസിഡന്റിന് ഗുരുതര പരുക്ക്

ബൈക്കപകടത്തില്‍ താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുറസാഖിന് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തോടെ വട്ടത്താണി വച്ചാണ് അപകടം. റോഡു മുറിച്ചു കടക്കുകയായിരുന്ന അബ്ദുറസാഖിന്റെ ദേഹത്ത് വേഗതയിലെത്തിയ ബുള്ളറ്റ് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. താനൂര്‍ ശോഭപറമ്പ് സ്വദേശിയായ യുവാവായിരുന്നു ബുള്ളറ്റ് ബൈക്ക് ഓടിച്ചിരുന്നത്. യുവാവിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അബ്ദുറസാഖ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Sharing is caring!