ഇതര മതസ്ഥനെ വിവാഹം ചെയ്ത മുസ്ലിം പെണ്ണിന്റെ കുടുംബത്തെ മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കി
ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ പെരിന്തല്‍മണ്ണയിലെ മുസ്ലിം കുടുംബത്തെ മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കി.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കൊണ്ടിപ്പറമ്പ് മദാറുല് ഇസ്ലാം സംഘമാണ് കുന്നുമ്മല്‍ യൂസഫിനേയും കുടുംബത്തേയും മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത്. നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെ മകള്‍ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു നടപടി.
ഇതരമതസ്ഥനുമായി ജസീലയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതോടെ കുന്നുമല് യൂസഫിനെതിരെ മഹല്ല് കമ്മിറ്റി രംഗത്തുവരികയായിരുന്നു. വിവാഹത്തോട് സഹകരിക്കരുതെന്ന് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും ഇരുകുടുംബങ്ങളുടേയും സമ്മതത്തോടുകൂടി നടന്ന വിവാഹത്തില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു.
‘ അമുസ്ലീമുമായി വിവാഹബന്ധം നടത്തിയിരിക്കുന്നതിനാല്‍ യുസഫുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളില്‍ സഹകരിക്കേണ്ടതില്ല’ എന്ന് 18102017 ന് ചേര്‍ന്ന മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചതായാണ് മദാറുല് ഇസ് ലാം സംഘത്തിന്റെ പേരില്‍ പ്രചരിക്കുന്ന നോട്ടീസ് അവകാശപ്പെടുന്നത്.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




