തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട നികേഷിനും വിനീഷിനും അന്ത്യോപചാരം അര്‍പ്പിക്കാന്‍ വള്ളിക്കുന്നില്‍ എത്തിയത് ആയിരങ്ങള്‍

തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട നികേഷിനും വിനീഷിനും അന്ത്യോപചാരം അര്‍പ്പിക്കാന്‍ വള്ളിക്കുന്നില്‍ എത്തിയത് ആയിരങ്ങള്‍

കടലുണ്ടി വാവുത്സവം കഴിഞ്ഞ് മടങ്ങവെ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട നികേഷിനും വിനീഷിനും അന്ത്യോപചാരം അര്‍പ്പിക്കാന്‍ വള്ളിക്കുന്നില്‍ എത്തിയത് ആയിരങ്ങള്‍. അരിയല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍ ഈ രണ്ടു യുവാക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.

ഉച്ചയ്ക്ക് 12 ഓടെ രണ്ടു ആംബുലന്‍സുകളിലായാണ് മൃതദേഹങ്ങള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയത്. സ്ഥലം എം.എല്‍.എ പി. അബ്ദുല്‍ ഹമീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ദാസന്‍, മറ്റു പഞ്ചായത്ത് അംഗങ്ങള്‍, ബി.ജെ.പി നേതാക്കള്‍, ഹനുമാന്‍ സേന സംസ്ഥാന പ്രസിഡന്റ്് എം.എം ഭക്തവത്സന്‍, സി.പി.എം നേതാക്കളായ സുനില്‍കുമാര്‍, ടി.കെ കറപ്പന്‍, കോണ്‍ഗ്രസ് നേതാക്കളായ ഉണ്ണികൃഷ്ണന്‍, ലത്തീഫ് കല്ലിടുമ്പന്‍, ജനതാദള്‍ നേതാക്കളായ ബാബു പള്ളിക്കര, ടി.കെ മുരളി തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

തോണിയില്‍ നിന്ന് രക്ഷപ്പെട്ട മറ്റു നാലു സുഹൃത്തുക്കളുടെ കൂട്ടക്കരച്ചില്‍ കൂടി നിന്ന ജനങ്ങളുടെ കണ്ണു നനയിച്ചു. സ്വന്തമായി വീടു നിര്‍മിച്ച് വിവാഹ നിശ്ചയവും കഴിഞ്ഞ് പുതിയ ജീവിതം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു വിനീഷ്. അനുവദിക്കാവുന്നത്ര എല്ലാ സഹായവും ഈ രണ്ടു കുടുംബങ്ങള്‍ക്കും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് വാങ്ങിച്ചു നല്‍കുമെന്ന് സ്ഥലം എം.എല്‍.എ പി.അബ്ദുല്‍ ഹമീദ് പറഞ്ഞു.

Sharing is caring!