വീട്ടില്‍ കയറി യുവതിയുടെ ഏഴു പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു

വീട്ടില്‍ കയറി യുവതിയുടെ ഏഴു പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു

തിരൂരങ്ങാടി: വീട്ടില്‍ കയറി യുവതിയുടെ ഏഴു പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു. ഇരുമ്പുചോല ചെമ്പകത്ത് മുനീറിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് മോഷണം നടന്നത്.
മുനീറിന്റെ ഭാര്യ ഖൈറുന്നിസയുടെ കഴുത്തില്‍നിന്നും നാലുപവന്റെ മാലയും, കാലിലണിഞ്ഞിരുന്ന മൂന്നുപവന്റെ പാദസരവുമാണ് കവര്‍ന്നത്.

പുറത്തുവെച്ചിരുന്ന കോണി കൊണ്ടുവന്ന് സണ്‍ഷെയ്ഡിലൂടെ മുകളിലത്തെ നിലയില്‍കയറിയ മോഷ്ടാവ് ജനലില്‍ ദ്വാരമുണ്ടാക്കി അതിലൂടെ കൈകടത്തി തൊട്ടടുത്ത വാതില്‍ തുറക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മലപ്പുറത്തുനിന്നും വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വവാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Sharing is caring!