നിനക്കു സ്വര്‍ഗത്തില്‍ പോകണ്ടെ പെണ്ണേ…തുറന്നടിച്ച് സുഹറ മമ്പാട്
മലപ്പുറം: സോഷ്യല്‍ മീഡിയ ‘സദാചാര ആങ്ങളമാരുടെ’ ഉപദേശം തനിക്കും ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുഹറ മമ്പാട്. രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതിനു താഴെയാണ് ഉപദേശികള്‍ എത്തിയിരുന്നതെന്ന് അവര്‍ പറയുന്നു. ഫോട്ടോകള്‍ക്ക് താഴെ ‘നിനക്ക് സ്വര്‍ഗത്തില്‍ പോകണ്ടെ പെണ്ണേ…’ എന്ന രീതിയിലുള്ള കമന്റുകളിട്ടാണ് ‘ആങ്ങളമാര്‍’ എത്താറ്. സാമൂഹ്യ മാധ്യമത്തില്‍ മോശമായി ചിത്രീകരിച്ച് അപമാനിക്കപ്പെട്ട മമ്പാട് പഞ്ചായത്ത് പ്രസിഡന്റിന് പിന്തുണയുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സുഹറ മമ്പാട് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മാന്യരെ നിങ്ങളുടെ രാഷ്ട്രീയ പകപോക്കലിന് പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ ദുരുപയോഗിക്കരുതെന്ന് അവര്‍ പറയുന്നു. ലാഭ-നഷ്ടങ്ങള്‍ക്കപ്പുറം ഒരുു പുഞ്ചിരി മാത്രം പ്രതീക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകളെ രാഷ്ട്രീയ പകപോക്കലിനു വേണ്ടി കരുവാക്കി എഡിറ്റ് ചെയ്ത വ്യാജചിത്രങ്ങളുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്ക് നാണവും മാനവുമില്ലേയെന്ന് അവര്‍ ചോദിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും എന്തും എഴുതാമെന്നും പ്രചരിപ്പിക്കാമെന്നുമുള്ള അവസ്ഥ മാറണം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ഈ വിഷയത്തില്‍ ഉറച്ച നിലപാടുണ്ടാവണം. ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.