പഞ്ചായത്ത് പ്രസിഡന്റിനെതിരെ അപവാദ പ്രചരണം; ലീഗ് നിയമനടപടിയിലേക്ക്

മമ്പാട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ മമ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിയമനടപടിക്കൊരുങ്ങുന്നു. ഔദ്യോഗിക പരിപാടിക്കായി ആലപ്പുഴയില്‍ പോയപ്പോഴുള്ള ഫോട്ടോ വെച്ചാണ് പ്രസിഡന്റിനെതിരെ മോശം രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയത്.
സി പി എം അനുഭാവ ഫേസ്ബുക്ക് പേജുകള്‍ എന്ന് അവകാശപ്പെടുന്ന പേജുകളിലായിരുന്നു പ്രസിഡന്റിനെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ ആദ്യം ഉയര്‍ന്നു വന്നത്. പിന്നീട് മറ്റ് പല പേജുകളും അത് ഏറ്റെടുത്തു. ഹൗസ് ബോട്ടിലെ യാത്രയ്ക്കൊപ്പമുള്ള ചിത്രത്തിന് താഴെ വളരെ മോശമായ അടിക്കുറിപ്പിട്ടാണ് ഫോട്ടോ പ്രചരിപ്പിച്ചത്.
ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിച്ചത് മുസ്ലിം ലീഗ് അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെ മാനസികമായി തകര്‍ത്തു. ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ മാനസികമായി തകര്‍ക്കുന്ന രീതിയിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നെതന്ന് അവര്‍ പറഞ്ഞു. ഇതിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഇവര്‍. ഒപ്പം വനിതാ കമ്മിഷനടക്കം പരാതി നല്‍കാനും നീക്കം നടക്കുന്നുണ്ട്.
അതേ സമയം സി പി എമ്മല്ല പ്രചാരണത്തിന് പിന്നിലെന്ന് മമ്പാട് ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടിക്കോ, പ്രവര്‍ത്തകര്‍ക്കോ ഇതില്‍ യാതൊരു പങ്കുമില്ലെന്നും സി പി എം അറിയിച്ചു. മുസ്ലിം ലീഗ് ആരംഭിച്ച നിയമനടപടി വിജയം കാണട്ടെ എന്ന് ലോക്കല്‍ കമ്മിറ്റി ആശംസിക്കുകയും ചെയ്തു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]