ഈ വര്‍ഷം ജൂണ്‍വരെ മലപ്പുറം ജില്ലയില്‍ ലഭിച്ചത് 130ബാല്യ വിവാഹമുമായി ലഭിച്ച പരാതികള്‍

ഈ വര്‍ഷം ജൂണ്‍വരെ മലപ്പുറം ജില്ലയില്‍ ലഭിച്ചത്  130ബാല്യ വിവാഹമുമായി ലഭിച്ച പരാതികള്‍

മലപ്പുറം: ഈ വര്‍ഷം ജൂണ്‍ വരെ മലപ്പുറം ജില്ലയില്‍ ബാല്യ വിവാഹമുമായി ലഭിച്ച പരാതികള്‍ 130 എണ്ണമാണ് 121 ബാല്യ വിവാഹങ്ങള്‍ സാമൂഹ്യ നീതി വകുപ്പ് ബാല്യ വിവാഹ നിരോധന ഓഫീസര്‍മാര്‍ വഴി തടയാനായി.

ബാല്യ വിവാഹങ്ങള്‍ നടക്കുന്നതില്‍ പുരുഷന്‍മാര്‍ക്കും പങ്കുണ്ട്. കല്യാണം കഴിക്കാനിരിക്കുന്ന യുവജനങ്ങള്‍ മാത്രം ഒരു തീരുമാനം കൈകൊണ്ടാല്‍ ബാല്യ വിവാഹങ്ങള്‍ ഇല്ലാതാക്കാം. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ഞാന്‍ കല്ല്യാണം കഴിക്കില്ല എന്ന ഒരൊറ്റ തീരുമാനം മാത്രം മതി ബാല്യ വിവാഹം ഇല്ലാതാക്കുന്നതിന്.

ജില്ലയിലെ പെണ്‍കുട്ടികളെ ബാല്യ വിവാഹത്തില്‍ നി്ന്നും സംരക്ഷിക്കുന്നതിനും സ്വയംരക്ഷ തീര്‍ക്കുന്നതിനും കൂട്ടുകാരികളെ അതില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി സാമൂഹ്യ നീതി വകുപ്പ് ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി.വൈ.എസ്.എസ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികളും സംയുക്തമായാണ് കലാജാഥ സംഘടിപ്പിക്കുന്നത്.

പെരിന്തല്‍മണ്ണ ബേയ്‌സ് & ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് ആരംഭിച്ച കലാജാഥക്ക് പെരിന്തല്‍മണ്ണ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരണം നല്‍കി. അടുത്തമാസം നടക്കനിരിക്കുന്ന ബാല്യ വിവാഹത്തില്‍ നിന്നും കൂട്ടുകാരിയെ സംരക്ഷിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചെന്ന് പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടി സമാപന വിലയിരുത്തലില്‍ പറഞ്ഞു.

താഴെക്കോട് പി.ടി.എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ‘കരുത്ത്’ പ്രോഗ്രാം വേദിയിലായിരുന്നു കലാജാഥയുടെ മറ്റൊരു വേദി. തുടര്‍ന്ന് തൂത ദാറുല്‍ ഉലൂം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ആനമങ്ങാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും പെരിന്തല്‍മണ്ണ നഗരത്തിലും കലാജാഥ പര്യടനം നടത്തി.

കലാജാഥയുടെ രണ്ടാം ദിവസം വെള്ളിയാഴ്ച്ച വെട്ടത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസ്, തൂവ്വൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കരുവാരക്കുണ്ട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കരുവാരക്കുണ്ട് ബസ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ വെച്ച് സംഘടിപ്പിക്കും.

ശനിയാഴ്ച്ച മഞ്ചേരി, മലപ്പുറം, പൂക്കോട്ടൂര്‍,കൊണ്ടോട്ടി എന്നിവിടങ്ങളിലും അന്നേ ദിവസം വൈകിയിട്ട് 5 മണിക്ക് മലപ്പുറം കോട്ടക്കുന്നിലും കലാജാഥ അരങ്ങേറും.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ഫസര്‍ പുള്ളാട്ട്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ് സാലിഹ് എ.കെ , എസ്.എന്‍.ഡി.പി.വൈ.എസ്.എസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അനുജോസ്, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥിയായ വിപിന്‍ എന്നിവര്‍ കലാജാഥക്ക് നേതൃത്വം നല്‍കുന്നു.

എന്റെയോ എന്റെ കൂട്ടുകാരിയുടെയോ ബാല്യ വിവാഹം നടത്താന്‍ ഞാന്‍ സമ്മതിക്കില്ല എന്ന പ്രതിഞ്ജ ചൊല്ലിയാണ് ഓരോ വേദിയിലും കലാജാഥ അവസാനിപ്പിക്കുന്നത്.

Sharing is caring!