ഗെയിലിനെതിരെ പ്രചരണ ജാഥയുമായി എസ്.ഡി.പി.ഐ

ഗെയിലിനെതിരെ പ്രചരണ  ജാഥയുമായി എസ്.ഡി.പി.ഐ

മലപ്പുറം: ജില്ലയില്‍ പ്രാദേശിക തലങ്ങളില്‍ ഇരകള്‍ ഗെയ്ല്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കിയ സഹചര്യത്തില്‍ ഗെയില്‍ സമരവും രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യ നിലപാടും വ്യക്തമാക്കി കൊണ്ട് എസ്.ഡി.പി.ഐ ജില്ലയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. ഒക്ടോബര്‍ ഇരുപത്തി നാലിന് ഇരിമ്പിളയം മാങ്കേരിയില്‍ നിന്നാരംഭിക്കുന്ന ജാഥ ഇരുപത്തി അഞ്ചിന് ഏറനാട് മണ്ഡലത്തിലെ ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ സമാപിക്കും.

ഗെയില്‍ പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളില്‍ ഭൂമി ഏറ്റടുക്കാന്‍ ആരംഭിച്ചതോടെയാണ് ജനകീയ എതിര്‍പ്പ് ശക്തമായത്. ഭൂ ഉടമകളുടെ സമ്മത പത്രം പോലും വാങ്ങാതെയുള്ള നടപടിയില്‍ ജനകീയ പ്രതിഷേധം ഉയരുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ജന പ്രതിനിധികള്‍ ജനങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ പോലും ശബ്ദിക്കാത്തതിന്റെ ഒത്തുകളി ഇരകളെ ബോധ്യപ്പെടുത്തുകയാണ് ജാഥയുടെ ലക്ഷ്യം.
അഡ്വ: സാദിഖ് നടുത്തൊടിയാണ് ജാഥാ ക്യാപ്റ്റന്‍, പി.പി ഷൗക്കത്തലി (വൈസ് ക്യാപ്റ്റന്‍), കൃഷണന്‍ എഞ്ഞിക്കല്‍(കോ ഓര്‍ഡിനേറ്റര്‍), ടി. സിദ്ധീഖ് മാസ്റ്റര്‍ എന്നിവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളായി ഉണ്ടാകും.

Sharing is caring!