തോണിയില്‍ നിന്ന് ചാടിയ യുവാക്കള്‍ ചളിയില്‍ കുടുങ്ങി മരിച്ചു

തോണിയില്‍ നിന്ന്  ചാടിയ യുവാക്കള്‍  ചളിയില്‍ കുടുങ്ങി മരിച്ചു

കടലുണ്ടി വാവുത്സവം കണ്ട് മടങ്ങുകയായിരുന്ന വള്ളിക്കുന്ന് അരിയല്ലൂരിലെ രണ്ട് യുവാക്കള്‍ തോണിയപകടത്തില്‍ മരണപ്പെട്ടു.

രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന ഫൈബര്‍ തോണിയില്‍ ആറുപേര്‍ കയറുകയും തോണി ചെരിഞ്ഞപ്പോള്‍ രണ്ടുപേര്‍ കടലുണ്ടി പുഴയിലേക്ക് ചാടുകയുമായിരുന്നു.

ഇരുവരും ചളിയില്‍ കുടുങ്ങിയതാണ് മരണ കാരണം. മരണപ്പെട്ട ചിറയിരുവില്‍ വേലായുധന്റെ മകന്‍ വിനീഷ് (27) എണ്ണകളത്തില്‍ കറപ്പന്റെ മകന്‍ നികേഷ് (28) എന്നിവരാണ്. വിനീഷിന്റെ വിവാഹനിശ്ചയം അടുത്ത ദിവസമാണ് കഴിഞ്ഞത്.

Sharing is caring!