എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം

എടിഎം കൗണ്ടര്‍  തകര്‍ത്ത് മോഷണ ശ്രമം

പരപ്പനങ്ങാടി കൊടക്കാട് കൂട്ടുമൂച്ചിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്ററ എടിഎം കൌണ്ടര്‍ തകര്‍ത്ത് പണം കവരാനുള്ള തസ്‌ക്കര സംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു.വ്യാഴാഴ്ച പുലര്‍ച്ചെയാണ് എ.ടി.എം.മെഷീന്‍ തകര്‍ത്തനിലയില്‍ കണ്ടത്.പോലീസെത്തി പരിശോധിച്ചതില്‍ പണം നഷ്ടപെട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടു.

യന്ത്രത്തിന്റെ മൂന്ന് ഭാഗങ്ങള്‍ തുറന്നിട്ട നിലയിലാണ്.എന്നാല്‍ പണം സൂക്ഷിച്ച അറ തുറക്കാനുള്ള ശ്രമം വിജയിക്കാതിരുന്നതാണ് പണം കവര്‍ച്ച നടത്താനുള്ള ശ്രമം പാളിയത്. സി.സി.ടിവി ക്യാമറകള്‍ പ്ലാസ്റ്റിക് ഉറ കൊണ്ട് മൂടിയ നിലയില്‍ ആയിരുന്നു
പരപ്പനങ്ങാടിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടകളില്‍ മോ.ഷണം നടന്നിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Sharing is caring!