യു.ഡി.എഫ് രാപ്പകല്‍ സമരം മലപ്പുറത്ത് തുടങ്ങി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രാപ്പകല്‍ സമരം മലപ്പുറം കളക്ട്രേറ്റ് പടിക്കല്‍ ആരംഭിച്ചു. രാവിലെ 10 മണിമുതല്‍ 20ന് രാവിലെ 10 മണി വരെ നടക്കുന്ന രാപ്പകല്‍സമരം മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ 5ന് സംസ്ഥാന വ്യാപകമായി മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ യു.ഡി.എഫ് രാപ്പകല്‍ സമരം നടത്തിയിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് അന്ന് മലപ്പുറത്തെ ഒഴിവാക്കിയിരുന്നു. ചടങ്ങ് പ്രതിപക്ഷം നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ഭാര്യപിതാവ് മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിന് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാസഖ്യങ്ങള്‍ രൂപപ്പെടുമ്പോഴും സി.പി.എം ഇതില്‍നിന്നും മാറി നില്‍ക്കുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം സംസ്ഥാന ഭരണം നിലനിനിര്‍ത്താന്‍ മാത്രമാണു നോക്കുന്നതെന്നും ഇതിനാലാണു ദേശീയ തലത്തിലുള്ള ബി.ജെ.പിക്കെതിരായ മഹാസഖ്യത്തിന്റെ ഭാഗമാകാതെ ഒഴിഞ്ഞു നില്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ യു.ഡി.എഫിന്റെ പ്രമുഖ ഭാരവാഹികളും എം.എല്‍.എമാരും പങ്കെടുത്തു. യു.ഡി.എഫ് സംസ്ഥാന-ജില്ലാ- നിയോജകമണ്ഡലം നേതാക്കളാണ് നേതൃത്വം നല്‍കുന്നത്. നിയോജമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ചെറുജാഥകളായി വന്ന് സമരത്തിന് അഭിവാദ്യമര്പ്പിച്ചുകൊണ്ടിരിക്കുകയാണ്.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]