നട്ടെല്ലുള്ള പ്രതിപക്ഷം ചെയ്യേണ്ടതല്ല മലപ്പുറം നഗരസഭയില്‍ നടക്കുന്നത്: ഹാരിസ് അമിയന്‍

മലപ്പുറം: തെരുവ് വിളക്കിന്റെ പേരില്‍ മലപ്പുറം നഗരസഭയില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ക്ക് വിശദീകരണവുമായി നഗരസഭ കൗണ്‍സില്‍ ഹാരിസ് അമിയന്‍ രംഗത്ത്. നട്ടെല്ലുള്ള പ്രതിപക്ഷത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല മലപ്പുറം നഗരസഭയിലെ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളെ ഘണ്ഡിച്ചും, വിമര്‍ശിച്ചും അദ്ദേഹം രംഗതെത്തിയത്.
മലപ്പുറത്ത് തെരുവിളക്കുകള്‍ അറ്റകുറ്റപണി നടത്തുന്നതിന് സാമഗ്രഹികള്‍ വാങ്ങിച്ചതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ തവണത്തെ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇക്കാര്യങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിപക്ഷം ഇറങ്ങിപോവുകയും ചെയ്തു. എന്നാല്‍ അഴിമതി ആരോപണം എന്നത് ജനപ്രിയ പദ്ധതികളുമായി തിളങ്ങുന്ന നഗരസഭയെ താറടിക്കാനുള്ള ശ്രമമാണെന്ന് ഹാരിസ് അമിയന്‍ പറയുന്നു.
തെരുവിളിക്ക് അറ്റകുറ്റപ്പണിക്ക് സാമഗ്രഹികള്‍ വാങ്ങിയതില്‍ അനാസ്ഥയുണ്ടെങ്കില്‍ ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് ഭരണകക്ഷി അംഗങ്ങള്‍ അറിയിച്ചതാണ്. ഈ ഇടപാടില്‍ നഗരസഭ ഭരണ സമിതിയുടെ കൈകള്‍ ശുദ്ധമാണെന്നും ഹാരിസ് അമിയന്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]