ചരക്കുലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു

ചരക്കുലോറിയിടിച്ച്  സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു

പൊന്നാനി: അമിതവേഗതയില്‍ വന്ന ചരക്കു ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക തത്ക്ഷണം മരിച്ചു. കോട്ടത്തറ എരിക്കമണ്ണ ഭജനമഡത്തിനടുത്ത് താമസിക്കുന്ന തവനൂര്‍ ഐഡിയല്‍ സ്‌കൂള്‍ അധ്യാപിക കളരിക്കല്‍ ഹരിദാസിന്റെ മകള്‍ ശ്രീഷ്മ (25) യാണ് മരിച്ചത്.

കുറ്റിപ്പുറം പൊന്നാനി ഹൈവേ റോഡില്‍ കോട്ടത്തറ മാണിക്കുളത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം. മറ്റൊരു അധ്യാപികയുടെ സ്‌കൂട്ടറിനു പിറകില്‍ യാത്ര ചെയ്യുകയായിരുന്നു മരണപ്പെട്ട ശ്രീഷ്മ. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തിനിടയാക്കിയത്. അമിത വേഗതയില്‍ വരുന്ന ചരക്ക് ലോറി കണ്ടതിനെ തുടര്‍ന്ന് ബൈക്ക് പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പുറകിലിരുന്ന ശ്രീഷ്മ തെറിച്ച് വീഴുകയും പുറകെ വന്ന ചരക്ക്‌ലോറിയുടെ അടിയില്‍ പെടുകയുമായിരുന്നു. ഉടന്‍ നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി തത്‌സമയം മരണപ്പെട്ടിരുന്നു.

തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് ചമ്രവട്ടം ജംഗ്ഷന്‍ സിഗ്നലില്‍ പിടികൂടി. മാതാവ്: ശാന്ത സഹോദരന്‍: ശ്രീക്കുട്ടന്‍. ലോറിയുടെ ഡ്രൈവറെയും ക്രീനറെയും പൊന്നാനി പോലീസ് കസ്റ്റഡിയിലെടുത്തു.

Sharing is caring!