പുതുഅധ്യായം രചിച്ച് കോപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം

പുതുഅധ്യായം രചിച്ച് കോപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം

മലപ്പുറം: രണ്ട് ദിവസമായി മലപ്പുറത്ത് നടന്ന കോപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ സമ്മേളനത്തിന് സമാപനം. നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനം സി.ഇ.ഒ ചരിത്രത്തിലെ പുത്തന്‍ അദ്ധ്യായമായി .രാവിലെ 10 മണിക്ക് മലപ്പുറം എം എസ് പി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കുന്നുമ്മല്‍ ടൗണ്‍ ചുറ്റി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി.ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പരിമിതമായ അംഗങ്ങളുമായി പ്രവര്‍ത്തനം തുടങ്ങിയ സംഘടന ഇന്ന് കേരളത്തിലെ സഹകരണ ജീവനക്കാര്‍ക്കിടയിലെ എണ്ണം പറഞ്ഞ പ്രസ്ഥാനമായി മാറിയിട്ടുണ്ടെന്നും സംഘടനയുടെ പ്രവര്‍ത്തന ശൈലിയും പ്രമേയങ്ങളുമാണ് ഇത് സാദ്ധ്യമാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. മാറി വരുന്ന കാല ക്രമത്തില്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ പി.അബ്ദുല്‍ ഹമീദ്, ടി.വി.ഇബ്രാഹിം, മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍, സി.ഇ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.മുഹമദലി, വര്‍ക്കിംഗ് പ്രസിഡണ്ട് പൊന്‍പാറ കോയക്കുട്ടി, ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് ,ട്രഷറര്‍ പി.ശശി കുമാര്‍, വി.മുസ്തഫ, പുല്ലാണി സൈദ് ,ടി.പി.ഹാരിസ്, സി എച്ച് മുസ്തഫ, വാളന്‍ സമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പുത്തന്‍ സാമ്പത്തിക നയങ്ങളും കേരളത്തിലെ സഹകരണ പ്രസ്ഥാനവും എന്ന വിഷയം അഡ്വ: കെ എന്‍ എ ഖാദര്‍ അവതരിപ്പിച്ചു.മുനീര്‍ ഒമാനൂര്‍ എഫക്ടീവ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് പി.ഉബൈദുള്ള എം എല്‍ എ ഉപഹാരം നല്‍കി.

സംഘടന സെഷനില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.ഹനീഫ പെരിഞ്ചിരി വിഷയമവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ടി.പി.എം ബഷീര്‍, സി.സൈതലവി ഹാജി, അന്‍വര്‍ താനാളൂര്‍, എന്‍ അലവി, ഹനീഫ മൂന്നിയൂര്‍, ജില്ല ഭാരവാഹികളായ കെ.ഖാലിദ്, വി.അബൂബക്കര്‍ ,വി .പി .കുഞ്ഞലവി, ഒ. ആയിശക്കുട്ടി, പി.പി.മുഹമ്മദലി, പി കെ.ഉമര്‍, ടി.യു.ഉമര്‍, സി.എച്ച് മുസ്തഫ, ജുമൈലത്ത് കാവനൂര്‍, പി.ടി.അബ്ദുസ്സലാഹ്, പി.മുഹമ്മദ്, മുബഷിര്‍ ഒമാനൂര്‍, ഏറനാട് താലൂക്ക് പ്രസിഡണ്ട് എം.കെ.മുഹമ്മദ് നിയാസ് പ്രസംഗിച്ചു.

പ്രകടനത്തിന് ജില്ല കമ്മിറ്റി അംഗങ്ങളായ ഡി.പി.ഉസ്മാന്‍ കുട്ടി, കെ.സൈനുദ്ധീന്‍, റംല വാക്യത്ത്, പി.പി.ഉമര്‍, എം.പി.ഫസലുറഹ്മാന്‍, എം.കെ.ഉമര്‍, എം. ഷഫീഖ്, സുബൈര്‍ ചെട്ടിപ്പടി, നസീര്‍ കരുളായി,ഹംസ പള്ളത്ത്, എം. ഷറഫുദ്ധീന്‍, എന്‍.യൂസുഫ്, കെ.എ. ബഷീര്‍, എ.മുഹ് യിദ്ധീന്‍ അലി, കെ.വി.എ.ജബ്ബാര്‍, എം.കെ.മുഹമ്മദലി, കെ.നൗഫല്‍, സാലിഹ് മാടമ്പി എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!