എന്‍ എസ് എസിനു കീഴില്‍ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണം

എന്‍ എസ് എസിനു കീഴില്‍ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണം

കൊണ്ടോട്ടി: ഒളവട്ടൂര്‍ യതീംഖാന ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എന്‍.എസ് യൂണിറ്റ് ഊര്‍ജ്ജ സംരക്ഷണ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കേരള എനര്‍ജി മാനേജ്‌മന്റ്‌ സെന്ററുമായി സഹകരിച്ചാണ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

വൈദ്യുതി നീതിയുക്തമായും കാര്യക്ഷമമായും ഉപയോഗിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കലാണ് പ്രവര്‍ത്തനലക്ഷ്യം. ലഘുലേഖ വിതരണം,സര്‍വേ,പരിശീലന പരിപാടികള്‍,തുടങ്ങിയ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്.അഞ്ഞൂറിലേറെ വീടുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.ബോധവല്‍കരണം നടത്തുന്നതിന് മുമ്പും ശേഷവുമുള്ള വൈദ്യുത ഉപയോഗത്തിലുള്ള വിത്യാസമാണ് സര്‍വേ നടത്തി പഠനത്തിനു വിധേയമാക്കുന്നത്.

വളണ്ടീയര്‍മാര്‍ക്കുള്ള പരിശീലനം എം.പി.ചന്ദ്രന്‍.നിര്‍വഹിച്ചു.പ്രിസിപ്പാള്‍.സി.കെ മുഹമ്മദ്കുട്ടി ഉത്ഘാടനം നിര്‍വഹിച്ചു.കെ.കെ.മമ്മദ്,നാസര്‍.ടി.സി,കെ.പി.മുഹമ്മദ്‌ബഷീര്‍,മഷ്ഹൂദലി.എ,മുഹ്സിന്‍.എം.കെ, നൗഷാദ്.ഒ,മിജ് വാദ്,അജ്മിന ഷെറി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!