സമസ്ത അവാര്ഡ്ദാനവും കൈതാങ്ങ് പദ്ധതി സ്‌പെഷ്യല്‍ കണ്‍വന്‍ഷനും നടത്തി

സമസ്ത അവാര്ഡ്ദാനവും  കൈതാങ്ങ് പദ്ധതി സ്‌പെഷ്യല്‍ കണ്‍വന്‍ഷനും നടത്തി

ചേളാരി: ആദര്‍ശ വിശുദ്ധവും സമാധാനന്തരീക്ഷവുമാണ് ഇസ്ലാമിക ദര്‍ശനങ്ങളുടെ സന്ദേശമെന്നും അവ സമൂഹത്തിനു പ്രബോധനം ചെയ്യുകയെന്ന ഉത്തരവാദിത്വമാണ് സമസ്ത നിര്‍വഹിക്കുന്നതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഐക്യമാണ് സമുദായത്തിന്റെ ബലം. മതത്തിന്റെ അന്തസത്തയെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് സമസ്തയുടെ പ്രബോധനമാര്‍ഗമെന്നും തങ്ങള്‍ പറഞ്ഞു. ചേളാരി സമസ്താലയത്തില്‍ സമസ്ത അവാര്‍ഡ്ദാന സമ്മേളനവും കൈതാങ്ങ് പദ്ധതി സ്‌പെഷ്യല്‍കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. നവംബര്‍ പത്തിനു കൈതാങ്ങ് പദ്ധതി വിഭവ സമാഹരണം നടത്തും.

ചടങ്ങില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷനായി. മത്തിന്റെ യഥാര്‍ത്ഥ ആശയമാണ് മദ്ഹബുകള്‍ പിന്തുടരുന്നതെന്നും സച്ചരിതമായ ആ മാര്‍ഗമാണ് നവോത്ഥാനം സൃഷ്ടിച്ചതെന്നും തങ്ങള്‍ പറഞ്ഞു. മതത്തെ വികലമായി അവതരിപ്പിക്കുന്ന പുത്തനാശയങ്ങളെ നവോത്ഥാനമെന്നു വിളിക്കുന്നതു അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്്‌ലിയാര്‍ ആമുഖപ്രസംഗം നടത്തി.

മികച്ച ഒന്ന്, രണ്ട്, മൂന്നു മദ്‌റസകള്‍ക്കുള്ള കോട്ടുമല ടി.എം.ബാപ്പു മുസ്്‌ലിയാര്‍ സ്മാരക അവാര്‍ഡ് ഹൈദരലി ശിഹാബ് തങ്ങള്‍ തൃക്കരിപ്പൂര്‍ ഹയാത്തുല്‍ ഇസ്്‌ലാം ഹയര്‍സെക്കണ്ടറി മ്ദ്‌റസ, ചീക്കോട് ശിആറുല്‍ ഇസ്്‌ലാം മദ്‌റസ, ഉദുമ പടിഞ്ഞാറെ അല്‍ മദ്‌റസത്തുല്‍ ഇസ്്‌ലാമിയ്യ എന്നിവര്‍ക്ക് സമ്മാനിച്ചു. സമസ്ത പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും അധ്യാപകര്‍ക്കും മദ്‌റസകള്‍ക്കുമുള്ള അവാര്‍ഡ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും പ്രശസ്തിപത്രം കെ.ടി.ഹംസ മുസ്്‌ലിയാരും സമ്മാനിച്ചു. സമസ്ത കേരളാ ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, മസ്‌കത്ത് സുന്നീ സെന്റര്‍ സഹകരണത്തോടെ സമസ്ത കേരളാ മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവരാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

സമസ്ത കൈതാങ്ങ് പദ്ധതി കിറ്റ് വിതരണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.അബ്ദുസമദ്പൂക്കോട്ടൂര്‍ പദ്ധതിവിശദീകരണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത ജോ.സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, സമസ്തമുശാവറ അംഗങ്ങളായ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ല്ിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്്‌ലിയാര്‍, എ.വി.അബ്ദുറഹ്മാന്‍മുസ്്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഉമര്‍ ഫൈസി മുക്കം, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി.എ.ജബ്ബാര്‍ ഹാജി, സത്താര്‍ പന്തലൂര്‍, നാസര്‍ഫൈസി കൂടത്തായി,കെ.എച്ച്.കോട്ടപ്പുഴ, അഫ്‌സല്‍ രാമന്തളി പ്രസംഗിച്ചു.

Sharing is caring!