സി പി എമ്മും ബി ജെ പിയും സമാധാന അന്തരീക്ഷം തകര്‍ക്കുന്നു: അനില്‍കുമാര്‍

മലപ്പുറം: പരസ്പരം പോരടിച്ചും കെട്ടിപ്പിടിച്ചും കേരളത്തിന്റെ സമാധാനന്തരീക്ഷം തകർക്കാനാണു ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ശ്രമമെന്ന് എ.പി.അനിൽ കുമാർ എം.എൽ.എ. കേന്ദ്രത്തിലും കേരളത്തിലും ഇപ്പോൾ ഭരണം എന്നത് ജനദ്രോഹത്തിൽ ഗവേഷണമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം നഗരസഭയിലെ 10, 11 വാർഡ് കമ്മറ്റികൾ നടത്തിയ ഇന്ദിരാജി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ഇഫ്തിക്കാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വി.ആർ.അനിൽ കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. എം.കെ.സഹദേവൻ, ടി.ജെ.മാർട്ടിൻ, വീക്ഷണം മുഹമ്മദ്, പെരുമ്പള്ളി സെയ്ത്, പി.എ.മജീദ്, പി.സി.വേലായുധൻ കുട്ടി, എം.കെ. മുഹ് സിൻ, ഉപ്പൂടൻ ഷൗക്കത്ത്, എം.വിജയകുമാർ, കെ.എം.ഗിരിജ, ജിജി, കെ.പി.ശ്രീധരൻ, നന്ദകുമാർ, കെ.എ.സുന്ദരൻ, എന്നിവർ സംസാരിച്ചു.
ഇന്ദിരാജിയെ അറിയാൻ ക്വിസ് പ്രോഗ്രാമിനു രഞ്ജിത് മാസ്റ്റർ നേതൃത്വം നൽകി.
RECENT NEWS

ഹരിത കര്‍മസേനക്ക് ഇലക്ട്രിക് വാഹനം നല്കി. ജില്ലാ പഞ്ചായത്ത്
മലപ്പുറം: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മസേനക്ക് ഇലക്ട്രിക് വാഹനം നല്കി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് വാഹനങ്ങള്‍ നല്‍കിയത്. അജൈവ മാലിന്യം ശേഖരിച്ച് എംസിഎഫിലേക്ക് എത്തിക്കാനാണ് വാഹനം [...]