മലയാളികള്‍ ആശങ്കയില്‍ ആറ് മാസത്തിനുള്ളില്‍ ഒന്നേമുക്കാല്‍ ലക്ഷം വിദേശികള്‍ക്ക് സൗദിയില്‍ ജോലി നഷ്ടപ്പെട്ടു

മലയാളികള്‍ ആശങ്കയില്‍ ആറ് മാസത്തിനുള്ളില്‍  ഒന്നേമുക്കാല്‍ ലക്ഷം  വിദേശികള്‍ക്ക് സൗദിയില്‍ ജോലി നഷ്ടപ്പെട്ടു

സഊദി തൊഴില്‍ മേഖലയില്‍ നിന്നും കൊഴിഞ്ഞു പോകുന്ന വിദേശികളുടെ എണ്ണം കുത്തനെ ഉയരുന്നതായി കണക്കുകള്‍.

കഴിഞ്ഞ ആറു മാസത്തിനിടെ സ്വകാര്യ മേഖലയില്‍ നിന്നും 1,79,000 വിദേശികള്‍ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് സഊദിയില്‍ നിന്നും മടങ്ങിയതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷാവസാനം 85 ലക്ഷം വിദേശികളാണ് ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ നിലവില്‍ 8310000 പേരാണ് ഇതില്‍ അവശേഷിക്കുന്നത്. മാത്രമല്ല, ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 110000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഈ വര്‍ഷത്തെ ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം 69000 വിദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. സഊദി തൊഴില്‍ മേഖലയില്‍ അടുത്തിടെ കൊണ്ടുവന്ന നിയമങ്ങളും കടുത്ത രീതിയിലുള്ള ഉപാധികളുമാണ് തൊഴില്‍ മേഖലയില്‍ നിന്നും ആളുകള്‍ക്ക് വന്‍ തോതില്‍ തൊഴില്‍ നഷ്ടമാകാന്‍ കാരണമെന്നാണ് കരുതുന്നത്. അതേസമയം, ഈ വര്‍ഷം രണ്ടാം പാദത്തില്‍ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. 106000 സ്വദേശികളാണ് ഇക്കാലയളവില്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Sharing is caring!