ഓട്ടോയില് ബസിടിച്ച് മൂന്നു വയസുകാരി മരിച്ചു

കുടുംബം സഞ്ചരിച്ച ഓട്ടോ യില് സ്വകാര്യ ബസ് ഇടിച്ച് ബാലിക മരിച്ചു. അഞ്ച് വയസുകാരനും ഓട്ടോഡ്രൈവര്ക്കും പരിക്കേറ്റു. മക്കരപറമ്പപുണര്പ്പയിലെ വെങ്കിട്ട വരിക്കോട്ട് പറമ്പില് നൗഷാദ് ഫാത്തിമ സഹീറ ദമ്പതികളുടെ മകള് ഫാത്തിമ ഫിസ (മൂന്ന്) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ഫിസയുടെസഹോദരന് മുഹമ്മദ് നഹീം (അഞ്ച്), ഓട്ടോ ഡ്രൈവര് കബീര് (45) എന്നിവര്ക്ക് പരിക്കേറ്റു. കുടുംബം ഒരുമിച്ച് ഓട്ടോയില് യാത്ര ചെയ്യുന്നതിനിടെ കൂട്ടിലങ്ങാടി കടുങ്ങൂത്ത് ആണ് അപകടം.
കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക്പോകുകയായിരുന്ന ‘ഇതിഹാസ്’ ബസാണ് മറ്റൊരു വാഹനത്തെ മറികടക്കാന് ശ്രമിക്കുന്നതിനിടെ ബസ് ഓട്ടോയില് ഇടിച്ചത്. പരിക്കേറ്റവരെ മലപ്പുറം സഹകരണ ആശുപത്രിയിലും തുടര്ന്ന് പെരിന്തല്മണ്ണ സക്രാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.മലപ്പുറം താലൂക്ക് ആസ്പത്രിയില് സൂക്ഷിച്ച മൃദദേഹം ബുധനാഴ്ച പോസ്റ്റ് മോര്ട്ടത്തിനു ശേഷം വറ്റലൂര് ജുമാ മസ്ജിദ് ഖബര്സ്ഥാനില് ഖബറടക്കും
RECENT NEWS

അബുദാബി-കോഴിക്കോട് എയര് ഇന്ത്യ എക്സ്പസ്ര് എഞ്ചിനിൽ തീ, വിമാനം തിരിച്ചിറക്കി
184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിന്റെ ശ്രദ്ധയിലാണ് തീ പെട്ടത്.