മുടിക്കോട് പള്ളി അക്രമം പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി

മുടിക്കോട് പള്ളിയില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി പള്ളി ഇമാമിനെയും പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളെയും വെട്ടിയും അടിച്ചും പരുക്കേല്‍പ്പിച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
പ്രതികളായ പള്ളിക്കല്‍ മുഹമ്മദ്, മഞ്ഞളാംതൊടി അന്‍വര്‍, പള്ളിക്കല്‍ അബൂബക്കര്‍, മദാരിപള്ളിയാളി അമീന്‍, പള്ളിക്കല്‍ മുഹമ്മദ് നവാസ്, മദാരിമേല്‍വീട്ടില്‍ ഫിറോസ്, മദാരി സ്രാമ്പിക്കല്‍ യൂസുഫലി, മാദാരിപള്ളിയാളി മുസ്തഫ, മദാരിമേല്‍ വീട്ടില്‍ മുസ്തഫ, ഷബീബ് എന്നിവരുടെ ജാമ്യഹരജിയാണ് കോടതി തള്ളിയത്.’
2017 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മഗ്‌രിബ് നമസ്‌ക്കാരത്തിനു നേതൃത്വം നല്‍കിയിരുന്ന പള്ളി ഇമാമും ഖതീബുമായ മുഹമ്മദ് ബഷീര്‍ ദാരിമിയെയും നമസ്‌ക്കാരത്തില്‍ പങ്കെടുത്തിരുന്ന പള്ളിയാട്ടില്‍ മുജീബ്, തങ്കയത്തില്‍ മുഹമ്മദ് ബഷീര്‍, മദാരികരുവതൊടി അബ്ദുറഹിമാന്‍, മുഹമ്മദ്കുട്ടി എന്നിവരെയും ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]