സൗഹൃദം നടിച്ച് 22കാരിയെ പീഡിപ്പിച്ച പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി

സൗഹൃദം നടിച്ച് 22കാരിയെ പീഡിപ്പിച്ച പ്രതിയെ  വളാഞ്ചേരി പോലീസ് പിടികൂടി

വളാഞ്ചേരി: സൗഹൃദം നടിച്ച് 22 കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കാലടി സ്വദേശി വടക്കത്ത് വളപ്പില്‍ നിസാറാണ് പിടിയിലായത്. സൗഹൃദം നടിച്ച് വിശ്വാസം പിടിച്ചുപറ്റുകയും പിന്നീട് യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്്.

യുവതി വളാഞ്ചേരി സി.ഐക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഹൈദ്രാബാദ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും പുറത്തുപറഞ്ഞാല്‍ മക്കളെ കൊല്ലുമെന്നും പറഞ്ഞ് യുവതിയെ പ്രതി ഭീഷണിപ്പെടുത്തി.
യുവതിയുടെ കുട്ടി പഠിക്കുന്ന സ്‌കൂളിലെ വാഹന ഡ്രൈവറാണ് പ്രതി. ഇവര്‍ തമ്മില്‍ സൗഹൃദമാവുകയും ഇത് മുതലെടുത്ത് തട്ടിക്കൊണ്ടുപോയി പ്രതി പീഢനം നടത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ നഗ്‌ന ഫോട്ടോകളും പ്രതിയെടുത്തിരുന്നു. ഇത് പുറത്ത് വിടുമെന്ന് പറഞ്ഞും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Sharing is caring!