സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മിഠായി നല്‍കിയ വയോധികന്‍ പിടിയില്‍

എടപ്പാള്‍: വിദ്യാര്‍ഥിനിക്ക് മിഠായി നല്‍കിയ വയോധികനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്ന് രാവിലെ പത്തോടെ വട്ടംകുളം സെന്ററിലാണ് സംഭവം. സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി വയോധികന്‍ മിഠായി നല്‍കുകയായിരുന്നു. ഇതോടെ പേടിച്ച വിദ്യാര്‍ഥിനി കരഞ്ഞ് ഓടി.
സംഭവം ശ്രദ്ധയില്‍പെട്ട സമീപത്തെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് വയോധികനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി മാറുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പിച്ചു. സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് എസ്.ഐ കെ.പി.മനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാളെ പിന്നീട് വിട്ടയച്ചു.
RECENT NEWS

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള് നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള് വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന [...]