തുഞ്ചത്ത് ജ്വല്ലറിയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നിറമരുതൂരിലെ ഡയറക്ടര്‍ അറസ്റ്റില്‍

തിരൂര്‍: കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സംഭരിച്ച് മുങ്ങിയ തുഞ്ചത്ത് ജ്വല്ലേഴ്‌സിന്റെ കീഴില്‍ മറ്റൊരു സ്വകാര്യ സ്ഥാപനം നടത്തിയ കോടികള്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഡറയക്ടര്‍ അറസ്റ്റില്‍.
ഇതു സംബന്ധിച്ച് തിരൂര്‍ പോലീസിനു ലഭിച്ച പരാതിയില്‍ ഡയറക്ടര്‍ നിറമരുതൂര്‍ കാളാട് സ്വദേശി കലമ്പലകത്ത് അബ്ദുല്‍ ഗഫൂറിനെ (30) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അക്കംപ്ലിഷ് മാര്‍ക്കറ്റിംങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പണമിടപാടു സ്ഥാപനമാണ് തുടങ്ങിയത്. പതിനഞ്ചു കോടിയില്‍പരം രൂപയാണ് അബ്ദുള്‍ ഗഫൂര്‍ ഡയറക്ടറായ സ്ഥാപനം നിക്ഷേപമായി സ്വീകരിച്ചതെന്നാണ് വിവരം.
ഒഴൂര്‍ സ്വദേശി മുതിയേരി ജയചന്ദ്രനാണ് തിരൂരില്‍ തുഞ്ചത്ത് ജ്വല്ലേഴ്‌സ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് ചിലരെ ഡയറക്ടര്‍മാരാക്കിയും ജയചന്ദ്രന്‍ എം.ഡി ആയും ജ്വല്ലറിയുടെ മറവില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചു. പണവും സ്വര്‍ണ്ണവുമാണ് നിക്ഷേപമായി സ്വീകരിച്ചിരുന്നത്. 95 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതിനിടയിലാണ് പുതിയ സ്ഥാപനം തുടങ്ങിയത്. ജയചന്ദ്രന്‍ അറസ്റ്റിലായി ജയിലിലാണ്. 100 കോടിയില്‍പരം രൂപ നിക്ഷേപം സ്വീകരിച്ച ഇവര്‍ക്കെതിരെ നിക്ഷേപകര്‍ തിരൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഗഫൂറിന്റെ അറസ്റ്റ്.
RECENT NEWS

പി.കെ. ഫിറോസ് താനൂരില് മത്സരിക്കുമോ?
മലപ്പുറം: യൂത്ത്ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ. ഫിറോസ് താനൂരില് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്ച്ചകള് പുരോഗമിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില് താനൂര് മണ്ഡലത്തില് സിറ്റിങ് എംഎല്എ വി അബ്ദുറഹ്മാന് ഇത്തവണ മത്സരത്തിനുണ്ടാവുമോ [...]