സി ബി എസ് ഇ കലോല്‍സവ വേദി സജീവമായി; സ്റ്റേജിനങ്ങള്‍ക്ക് തുടക്കമായി
കോട്ടക്കല്‍: സി.ബി.എസ്.ഇ സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം റീജിയന് സംഘടിപ്പിക്കുന്ന സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിന് കോട്ടക്ക്ല് പുതുപ്പറമ്പ് സേക്രട്ട് ഹാര്‍ട്ട് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. ജില്ലയിലെ 62 സി.ബി.എസ്.ഇ വിദ്യാലയങ്ങളില്‍ നിന്നും 4000 ത്തില്പരം കലാപ്രതിഭകള്‍ വിവിധ ഇനങ്ങളില്‍ നാല് വിഭാഗങ്ങളിലായി മാറ്റുരക്കുന്നു. കലോത്സവത്തിന് 9 വേദികളാണ് ക്രമീകരിച്ചിട്ടുള്ളത്.
രാവിലെ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കലോത്സവം ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യാഭ്്യാസത്തിന്റെ വളര്‍ച്ച കലോത്സവത്തില്‍ ഘടനാപരമായ മാറ്റം വരുത്തുകയും പുതുതലമുറകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ കലോത്സവ വേദികള്‍ സഹൃദയത്വത്തിന്റെയും വിശ്വമാനവികതയുടെയും പരിഛേദങ്ങളാവുകയും ചെയ്തു. ദൃശ്യമാധ്യമ വളര്‍ച്ചയും റിയാലിറ്റി ഷോകളും കലോത്സവത്തെ ആകര്‍ഷണീയമാക്കുകയും വര്ണശബളമാക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.
കലോത്സവ ലോഗോ രൂപകല്പന ചെയ്ത വണ്ടൂര്‍ സൈനിക് പബ്ലിക് സ്കൂളിലെ കിരണ്‍ രാജേഷിന് അദ്ദേഹം കാഷ് അവാര്‍ഡ് വിതരണം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് എം. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സഹോദയ മാഗസിന് പുരസ്കാരങ്ങള്‍ നിലമ്പൂര്‍ പീവീസ് മോഡല്‍ സ്കൂള്‍, അല്‍-ഫലാഹ് എ.എം.എം. സ്കൂള്‍ കക്കാടിപ്പുറം, നിലമ്പൂര്‍ ഫാത്തിമഗിരി സ്കൂള്‍ എന്നിവര്‍ക്ക് പി.കെ അബ്ദുറബ്ബ് എം.എല്‍.എ സമ്മാനിച്ചു. കോണ്‍ഫഡറേഷന്‍ ഓഫ് സഹോദയ സ്കൂള്‍ കോംപ്ലക്സ് കേരള പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
സഹോദയ ജന.സെക്രട്ടറി എം. ജൗഹര്‍, സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്സില ജോര്‍ജ്ജ്, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മണാലില്‍, അബ്ദുല്ലത്തീഫ് നഹ, സി.കെ. ഉണ്ണികൃഷ്ണന്, സഹോദയ ഭാരവാഹികളായ ജോജി പോള്‍, ജോബിന് സെബാസ്റ്റിയന്, പി. നിസാര്‍ ഖാന്, ടിറ്റോ എം. ജോസഫ്, സിസ്റ്റര്‍ റെനീറ്റ, കേണല്‍ സണ്ണി തോമസ്, റോസ് മേരി, എസ്. സ്മിത എന്നിവര്‍ സംസാരിച്ചു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]