മക്കരപറമ്പില്‍ മൂന്നു ബെഡ്‌റൂം വീടുകളുമായി പി വി ഡെവലപേഴ്‌സ്‌

മക്കരപറമ്പില്‍ മൂന്നു ബെഡ്‌റൂം വീടുകളുമായി പി വി ഡെവലപേഴ്‌സ്‌

മലപ്പുറം: നൂതന-പരമ്പരാഗത മാതൃകയില്‍ ഭവന നിര്‍മാണം ലക്ഷ്യമിടുന്ന പി വി ഡെവലപേഴ്‌സിന്റെ ആദ്യ സംരഭത്തിന് തുടക്കമായി. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മക്കരപറമ്പിന് ഒന്നര കിലോമീറ്ററകലെയാണ് പി വി ഡെവലപേഴ്‌സിന്റെ ആദ്യ സംരഭം ഉയരുന്നത്. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പദ്ധതിയുടെ ലോഞ്ചിങും, ലോഗോ പ്രകാശനവും നിര്‍വഹിച്ചു.

തണല്‍ വില്ല പ്രൊജക്റ്റ് എന്ന പേരിലാണ് ആദ്യഘട്ട സംരഭം വരുന്നത്. പെരിന്തല്‍മണ്ണ കേന്ദ്രമായ ആര്‍ക് സ്റ്റേഷന്‍ ആര്‍കിടെക്റ്റ്‌സാണ് വീടുകളുടെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. എല്ലാ കാലവസ്ഥലയിലും വീടിനകത്ത് മതിയായ വായുസഞ്ചാരവും, തണുപ്പും നിലനിര്‍ത്തുന്ന രീതിയിലാണ് നിര്‍മാണം. പ്രകൃതിയോടിണങ്ങുന്ന ഉല്‍പന്നങ്ങളാണ് കൂടുതലായും നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

സാധാരണക്കാരുടെ ബഡ്ജറ്റിനിണങ്ങുന്ന വീടുകളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുകയെന്ന് പി വി ഡെവലപേഴ്‌സ് എം ഡി പി വി അജയകുമാര്‍ പറഞ്ഞു. 1400 സ്‌ക്വയര്‍ ഫീറ്റില്‍ ഉയരുന്ന വീടുകള്‍ക്ക് 46 ലക്ഷം രൂപ മുതലാണ് വില. ആറു സെന്റ് ഭൂമിയിലാണ് വീട് നിര്‍മിക്കുന്നത്. മൂന്നു ബെഡ്‌റൂമുകളുള്ള രണ്ട് നില വീടാണ് ആദ്യഘട്ട പദ്ധതിയിലുള്ളത്.

ആര്‍കിടെക്റ്റ് പി വി രോഹിത്, ഡയറക്ടര്‍ പി വി അജയകുമാര്‍, കോണ്‍്ട്രാക്റ്റര്‍ ജസീം, മാധ്യമ പ്രവര്‍ത്തകരായ സി വി മുഹമ്മദ് നൗഫല്‍, സന്തോഷ് ക്രിസ്റ്റി, പി വി സന്ദീപ് എന്നിവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Sharing is caring!