സുബൈര്‍ സബാഹി ദുരിതബാധിതര്‍ക്കായി നിഷ്‌കളങ്കമായി പ്രവര്‍ത്തിച്ച വ്യക്തി: മഅ്ദനി

സുബൈര്‍ സബാഹി   ദുരിതബാധിതര്‍ക്കായി നിഷ്‌കളങ്കമായി  പ്രവര്‍ത്തിച്ച വ്യക്തി: മഅ്ദനി

മതപണ്ഡിതനും പി ഡി പി വൈസ്‌ചെയര്‍മാനുമായ സുബൈര്‍ സബാഹിയുടെ ആകസ്മീക നിര്യാണത്തില്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അനുശോചനം രേഖപ്പെടുത്തി.

പി ഡി പി ക്കും മര്‍ദ്ധിതപക്ഷജനതയുടെ അവകാശസംരക്ഷണ പാതയിലും ധീരമായി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. താനനുഭവിക്കുന്ന നീതിനിഷേധത്തിനെതിരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്ത സുബൈര്‍ സബാഹി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന ദുരിതബാധിതര്‍ക്ക് വേണ്ടി സേവനസന്നദ്ധനായി ജീവിതഅവസാനംവരെ നിഷ്‌കളങ്കമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

സുബൈര്‍ സബാഹിക്ക് വേണ്ടി എല്ലാ പള്ളികളിലും മയ്യിത്ത് നമസ്‌കരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് അബ്ദുന്നാസിര്‍ മഅ്ദനി അഭ്യര്‍ത്ഥിച്ചു.

Sharing is caring!