മഞ്ചേരിയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ മര്‍ദിച്ച രണ്ട് പ്രതികള്‍ അറസ്റ്റില്‍

മഞ്ചേരി കാവനൂര്‍ ഉളയൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് മര്‍ദിക്കുകയും ചെവിയുടെ പാടപൊട്ടി ഗുരുതരമായിപരുക്കേല്‍ക്കുകയും ചെയ്ത കേസില്‍രണ്ട് പ്രതികള്‍ അറസ്റ്റില്‍. ഒന്നാം പ്രതിയായ നിഷാന്ത് പെണ്‍കുട്ടിയോട് നിരന്തരമായ പ്രണയാഭ്യര്‍ത്ഥന നടത്തുകയും അത് നിരസിച്ച പെണ്‍കുട്ടിയെ സുഹൃത്തായ രണ്ടാം പ്രതി ലിനു മോഹനന്റെ സഹായത്തോടെ മര്‍ദിക്കുകയാണ് ഉണ്ടായത്.
ഇത് തടയുവാന്‍ വന്ന പെണ്‍കുട്ടിയുടെ കൂടെ പഠിക്കുന്ന വദ്യാര്‍ഥികളെ ബൈക്കിന്റെ ചാവി കൊണ്ട് പ്രതികള്‍ കുത്തി പരുക്കേല്‍പ്പിക്കുകയും പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. ഒന്നാം പ്രതി നിഷാന്തിനെ അരീക്കോട് വെച്ചും രണ്ടാം പ്രതി ലിനു മോഹന്‍ (19)നെ ഇളയൂരില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജെ എഫ് സി എം മഞ്ചേരി കോടതിയില്‍ ഹാജാരക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]