വേങ്ങരയിലെ വിജയം ആഘോഷിച്ച് ബഹ്‌റൈന്‍ കെ എം സി സി

മനാമ: ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മനാമ കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പിച്ച വിജയാഘോഷം പ്രസിഡന്‍റ് എസ്.വി.ജലീല്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍ര് ബിനു കുന്ദന്താനം മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഭരണം ദുരുപയോഗം ചെയ്ത് പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടും യു.ഡി.എഫിന് ഉന്നത വിജയം നല്‍കാന്‍ തയ്യാറായ വോട്ടര്‍മാര്‍ക്കും അതിനായി പ്രയത്നിച്ച പ്രവര്‍ത്തകര്‍ക്കും യോഗം നന്ദിയും കടപ്പാടും അറിയിച്ചു.
പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഢലത്തിലെ തിരഞ്ഞെടുപ്പില്‍ 1,93,000 ത്തില്‍ പരം വോട്ടുകള്‍ നേടി മണ്ഢലം ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്ത കോണ്‍്ഗരസ്സ് സ്ഥാനാര്‍ത്ഥി സുനില്‍ ജക്കാറിന്‍റെ വിജയം ഇന്ത്യയില് കോണ്‍ഗ്രസ്സിന്‍റെ തിരിച്ചു വരവിന്‍റെ ശുഭ സൂചനയാണെന്നും വര്‍ഗീയ കക്ഷികളെ ജനങ്ങള്‍ കയ്യൊഴിയുമെന്നും യോഗം വിലയിരുത്തി.
ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രത്യേകം തയ്യാറാക്കിയ മധുരപലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്തു. ആഘോഷപരിപാടികള്‍ക്ക് ആശംസകളര്‍പ്പിച്ച് സംസ്ഥാന നേതാക്കളായ അസൈനാർ കളത്തിങ്കൽ, ഗഫൂർ കൈപ്പമംഗലം, മൊയ്തീൻകുട്ടി കൊണ്ടോട്ടി, സീനിയർ നേതാവ് വി എച്ച് അബ്ദുല്ല, ജില്ലാ കമ്മിറ്റി നേതാക്കളായ അസ്ലം വടകര ,ശറഫുദ്ദീൻ മാരായമംഗലം എന്നിവര്‍ സംസാരിച്ചു.
ശംസുദ്ധീൻ വളഞ്ചേരി, ഇക്ബാൽ താനൂർ, മുസ്തഫ പുറത്തൂർ, മൗസിൽ മൂപ്പൻ ,ഉമ്മർ മലപ്പുറം, റിയാസ് ഓമാനൂർ ,ഷാഫി കോട്ടക്കൽ തുടങ്ങിയ ജില്ലാ നേതാക്കൾ പരിപാടിക്ക് നേതൃത്വം നല്‍കി.
പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു ,ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ അഞ്ചച്ചവടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ നന്ദിയും പറഞ്ഞു.
Attached Photo
RECENT NEWS

പി സി ജോര്ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മലപ്പുറം: വര്‍ഗീയ പരാമര്ശത്തില് ബിജെപി നേതാവ് പി.സി ജോര്ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി. പരാതി നല്കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]