പതിവുപോലെ ഹര്‍ത്താലില്‍ മാണൂരില്‍ കടകള്‍ തുറന്നു

പതിവുപോലെ  ഹര്‍ത്താലില്‍ മാണൂരില്‍  കടകള്‍ തുറന്നു

എടപ്പാള്‍: എടപ്പാള്‍ മാണൂര്‍ അങ്ങാടി പതിവ് തെറ്റിച്ചില്ല. ഏത് ഹര്‍ത്താലിനും തുറന്ന് പ്രവര്‍ത്തിക്കാറുള്ള മാണൂരിലെ കടകള്‍ ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചു. തൊട്ടടുത്തുള്ള കണ്ടനകത്തും നടുവട്ടത്തും കടകളടച്ചപ്പോള്‍ മാണൂര്‍ പള്ളി, അങ്ങാടി എന്നിവിടങ്ങളിലെ ഹോട്ടലുകളുള്‍പ്പെടേയുള്ള പത്തോളം കടകളാണ് ഇവിടെ തുറന്ന് പ്രവര്‍ത്തിച്ചത്. തൊട്ടടുത്തുള്ള പ്രദേശങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞപ്പോള്‍ ആരും ഇവിടേക്ക് വന്നില്ല. വര്‍ഷങ്ങളായി മാണൂരില്‍ ഹര്‍ത്താല്‍ നടത്താറില്ല. ഈ മാതൃക എല്ലാവരും പിന്തുടരണമെന്നാണ് സമീപത്തെ പ്രദേശത്തെ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Sharing is caring!