ഹര്‍ത്താലില്‍ എടപ്പാളിലും കൊണ്ടോട്ടിയിലും സംഘര്‍ഷം

ഹര്‍ത്താലില്‍ എടപ്പാളിലും  കൊണ്ടോട്ടിയിലും സംഘര്‍ഷം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍
എടപ്പാളില്‍ ലാത്തിച്ചാര്‍ജ്. 20യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ക്കുകയും നിരവധി വാഹനങ്ങള്‍ തടയുകയും ചെയ്്തു. രാവിലെ ആറു മുതല്‍ തന്നെ നിരത്തിലെത്തിയ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞ ശേഷം പിന്നീട് കടത്തിവിടുകയായിരുന്നു. ഇതിനിടെ പലപ്പോഴും പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നു. ചികിത്സയില്‍ കഴിയുന്ന പി.ഡി.പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹിയെ സന്ദര്‍ശിക്കാന്‍ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, നൗഷാദ് തിക്കോടി എന്നിവരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരുടെ വാഹനം കടത്തിവിടുകയായിരുന്നു. ഇതിനിടയില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ സാരമായി പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇ.പി.രാജീവ്, കെ.എസ്.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.എം.രോഹിത്ത്, കാലികറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് അംഗവും യൂത്ത് കോണ്‍ഗ്രസ്സ് തവനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് തുറയാറ്റില്‍, കെ.എസ്.യു ജില്ലാ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍ എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തോടെ എടപ്പാള്‍ കണ്ടനകത്തിന് സമീപത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന ബസിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞു. കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണം നടന്നത്.

ഹര്‍ത്താല്‍ ആഹ്വാനത്തിനിടെ കൊണ്ടോട്ടിയില്‍ വാഹനം തടയാന്‍ ശ്രമിച്ചത് പ്രശ്‌നത്തിനിടയാക്കി. സ്ഥലത്തെത്തിയ പോലീസ്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞത് മല്‍പിടുത്തമായി കലാശിച്ചു.

രാവിലെഎട്ടോടെ മണിയോടെയാണ് യാതൊരുപ്രകോപനവുമില്ലാത്തിട്ടും പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമ സ്വഭാവവുമായി എത്തിയതാണന്ന് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ .പറഞ്ഞു.അരമണിക്കൂറോളംസമയംകൊണ്ടോട്ടിയില്‍സംഘര്‍ഷാവസ്ഥയിലായി. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി,സി.റഹ്മത്തുല്ല,
അഷ്‌റഫ് പറക്കുത്ത്, നബീല്‍ കുട്ടന്‍കാവില്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. വൈകിട്ട് നാലുമണിക്കാണ് ഇവര്‍ക്ക്ജാമ്യം അനുവദിച്ചത്.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍കൊണ്ടോട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

Sharing is caring!