വേങ്ങരയില്‍ നൂറോളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വേങ്ങരയില്‍ നൂറോളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വേങ്ങര: ഉപതിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് വേങ്ങര ടൗണില്‍ ലീഗുകാര്‍ നടത്തിയ ആഹ്‌ളാദ പ്രകടനം അതിരുകടന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ചു പോലീസുകാര്‍ക്കും നിരവധി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

പത്തര മണിയോടെ ടൗണില്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തകരില്‍ അന്യജില്ലക്കാരും മണ്ഡലത്തിനു പുറത്തുള്ളവരും ധാരാളമായി എത്തിയിരുന്നു. മൂന്നു മണിയോടെ ടൗണ്‍ ജനങ്ങളെക്കൊണ്ട് നിറയുകയായിരുന്നു. ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വൈകുന്നേരം ഏഴുമണിയോടെ ആഹ്‌ളാദ പ്രകടനം അതിരുവിടുകയായിരുന്നു.

എട്ടു മണിയോടെ പോലീസിനു നേര്‍ക്ക് പടക്കമെറിയുകയും, വെള്ളക്കുപ്പികള്‍ കൊണ്ട് പോലീസിനെ എറിയുകയം ചെയ്തതോടെയാണ് പോലീസ് ലാത്തി വീശിയത്.കല്ലും കയ്യില്‍ കിട്ടിയ വസ്തുക്കളുമായി പ്രവര്‍ത്തകര്‍ പോലീസിനെ നേരിട്ടു. ഒരു മണിക്കൂറിലധികം നേരമാണ് ടൗണ്‍ യുധ സമാനമായത്. കണ്ടു നിന്നവര്‍ക്കും, വഴിയാത്രക്കാര്‍ക്കും വരെ അടിയേറ്റു. പതിനഞ്ച് പോലീസുകാര്‍ക്ക് പരുക്കേറ്റു.

നാട്ടുകാരില്‍ പരുക്കേറ്റവര്‍ പലരും കേസ് ഭയന്ന് സ്വകാര്യ ചികിത്സയിലാണെന്നറിയുന്നു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Sharing is caring!