മാട്ടിറച്ചി കൈവശംവച്ചെന്ന് ആരോപിച്ച് മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍

മാട്ടിറച്ചി കൈവശംവച്ചെന്ന് ആരോപിച്ച് മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍

മാട്ടിറച്ചി കൈവശംവച്ചെന്ന് ആരോപിച്ച് ഡല്‍ഹിക്കുസമീപം അഞ്ചംഗ സംഘത്തിനു നേരെ ആക്രമണമഴിച്ചുവിട്ട കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. രാംകിഷോര്‍ (21), ഗിലീപ്(19), ലഖാന്‍(24) എന്നിവരാണ് അറസ്റ്റിലായത്.

ഫരീദാബാദ് സ്വദേശികളായ ഇവരെ ചോദ്യംചെയ്തുവരികയാണെന്ന് മുജേശ്വര്‍ അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ രാധ്ശ്യാം അറിയിച്ചു. കേസില്‍ 15 പേര്‍ക്കെതിരേ ആണ് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അവരെ ഉടന്‍ പിടികൂടുമെന്നും പൊലിസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഡല്‍ഹിഹരിയാനാ അതിര്‍ത്തിയായ ഫരീദാബാദില്‍ വച്ചാണ് 14 കാരന്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പശുസംരക്ഷണത്തിന്റെ മറവില്‍ സംഘ്പരിവാരം ആക്രമിച്ചത്. ജയ് ഗോമാതാ, ജയ് ഹനുമാന്‍ എന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു ഇവരെ അക്രമികള്‍ മര്‍ദിച്ചത്. മര്‍ദനമേറ്റ അസദ്, ശക്കീല്‍, സോനു, ശെഹ്‌സാദ്, മുഹമ്മദ് എന്നിവര്‍ക്കെതിരേ മാട്ടിറച്ചി കടത്തുനിരോധന നിയമപ്രകാരം പൊലിസ് കേസെടുത്തിരുന്നു.

Sharing is caring!