ഹോസ്പിറ്റലിലേക്ക് പോയ പി.ഡി.പി.നേതാക്കളെ എടപ്പാളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞുവെന്ന്

ഹോസ്പിറ്റലിലേക്ക് പോയ പി.ഡി.പി.നേതാക്കളെ  എടപ്പാളില്‍ ഹര്‍ത്താല്‍  അനുകൂലികള്‍ തടഞ്ഞുവെന്ന്

എടപ്പാള്‍: ഹൃദയാഘാതം മൂലം അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹിയെ സന്ദര്‍ശിക്കാന്‍ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് തിരിച്ച പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, നൗഷാദ് തിക്കോടി എന്നിവരെയാണ് എടപ്പാളില്‍ വെച്ച്് സമരാനുകൂലികള്‍ തടഞ്ഞതായി പരാതിയുള്ളത്.

ഹര്‍ത്താലനുകൂലികള്‍ നേതാക്കളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ പോലിസ് സമരാനുകൂലികള്‍ക്ക് അനുകൂലമായി നില്‍കുകയും വാഹനം അരമണിക്കൂര്‍ റോഡരികില്‍ നിര്‍ത്തിയിടാന്‍ എസ്.ഐ മനീഷ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും പി.ഡി.പി ആരോപിച്ചു. പിന്നീട് നേതാക്കള്‍ തിരൂര്‍ ഡി.വൈ.എസ്.പിയെ ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച ഡി.വൈ.എസ്.പി.യുടെ നിര്‍ദ്ദേശ പ്രകാരം വാഹനം വിട്ടയക്കുകയായിരുന്നുവെന്നും പി.ഡി.പി നേതാക്കള്‍ പറഞ്ഞു

Sharing is caring!