ഭൂരിപക്ഷം കുറവായതില്‍ ഒട്ടും നിരാശയില്ല: കെ.എന്‍.എ ഖാദര്‍

ഭൂരിപക്ഷം കുറവായതില്‍ ഒട്ടും നിരാശയില്ല: കെ.എന്‍.എ ഖാദര്‍

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറവായതില്‍ ഒട്ടും നിരാശ തോന്നുന്നില്ലെന്നു കെ.എന്‍.എ ഖാദര്‍. ഇതിലും കുറഞ്ഞ വോട്ടു നിലയിലും വര്‍ധിച്ച വോട്ടു നിലയിലും താന്‍ മത്സരിച്ചിട്ടുണ്ടെന്നും അതുകൊണ്ടു ഇതൊന്നും അവസാനത്തെ തെരഞ്ഞെടുപ്പല്ലെന്നും ഖാദര്‍ പറഞ്ഞു.

വിജയം യുഡിഎഫ് നേതാക്കള്‍ക്ക് സമര്‍പ്പിക്കുകയാണ്. യുഡിഎഫ് പ്രവര്‍ത്തകരുടെയും മണ്ഡലത്തിലെ സാധാരണക്കാരായ വോട്ടര്‍മാരുടെയും പ്രവര്‍ത്തനഫലമാണ് തന്റെ വിജയമെന്നും ഖാദര്‍ പറഞ്ഞു. കുപ്രചാരണങ്ങളിലൂടെ വേങ്ങരയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ഇത്. മണ്ഡലത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും ഖാദര്‍ റഞ്ഞു.

Sharing is caring!