വേങ്ങരയിലേത് തിളക്കമാര്‍ന്ന വിജയമെന്ന് ഹൈദരലി തങ്ങള്‍

വേങ്ങരയിലേത് തിളക്കമാര്‍ന്ന വിജയമെന്ന് ഹൈദരലി തങ്ങള്‍

മലപ്പുറം: വേങ്ങരയില്‍ തിളക്കമാര്‍ന്ന വിജയമാണ് മുസ്ലിംലീഗ് കൈവരിച്ചിരിക്കുന്നത്. എല്ലാ അധികാരങ്ങളും ഉപയോഗിച്ചിട്ടും യുഡിഎഫിനെ തളയ്ക്കാനായില്ല. ഇതിനു പുറമെ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. വേങ്ങരയിലെ വോട്ടര്‍മാര്‍ അതെല്ലാം തള്ളിയിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളാണ് യുഡിഎഫ് ജനങ്ങള്‍ക്കു മുമ്പാകെ തുറന്നുകാട്ടിയത്. എസ്ഡിപിഐയ്ക്കു വോട്ടു വര്‍ധിച്ചില്ലേ എന്ന ചോദ്യത്തോടു എസ്ഡിപിഐക്ക് അവിടെ മുമ്പത്തേക്കാള്‍ വോട്ടു കുറഞ്ഞിട്ടുണ്ടെന്നായിരുന്നു തങ്ങളുടെ മറുപടി.

Sharing is caring!