വേങ്ങരയില്‍ നടന്നത് എസ്.ഡി.പി.ഐ-ബി.ജെ.പി പോരാട്ടം

മലപ്പുറം: വേങ്ങരയിലെ വിജയിയുടെ കാര്യത്തില്‍ കാര്യമായ തര്‍ക്കങ്ങളൊന്നുമില്ലെങ്കിലും യഥാര്‍ഥത്തില്‍ മത്സരം നടന്നതു മൂന്നും നാലും സ്ഥാനത്തു വേണ്ടിയുള്ള എസ്.ഡി.പി.ഐ-എന്‍.ഡി.എ പോരാട്ടമായിരുന്നു.
വേങ്ങരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. ജനചന്ദ്രന് നാലാം സ്ഥാനത്ത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി നസീറാണ് മൂന്നാം സ്ഥാനത്തെത്തിയത്.
166 ബൂത്തുകളിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 5728 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്. 8648 വോട്ടുകള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിക്കും ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇവിടെ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 7055 വോട്ടുകളാണ് കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത്.
കഴിഞ്ഞതവണത്തേക്കാള്‍ 1327 വോട്ടുകളാണ് ബി.ജെ.പിക്ക് കുറഞ്ഞത്.
23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.എന്‍.എ ഖാദറിന്റെ വിജയം. യു.ഡി.എഫിന്റെ ലീഗ് നിലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി നേടിയത് 38057 വോട്ടുകളുടെ ഭൂരിപക്ഷമാണ്.കുഞ്ഞാലിക്കുട്ടിയേക്കാള്‍ 14747 വോട്ടുകളുടെ കുറവാണ് ഖാദറിനുണ്ടായത്.
എസ്.ഡി.പി.ഐയ്ക്ക് കഴിഞ്ഞ തവണയുണ്ടായതിനേക്കാള്‍ വോട്ട് ഇരട്ടിയായി.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]