വേങ്ങരയില്‍ ആഘോഷത്തിമിര്‍പ്പില്‍ ലീഗ് പ്രവര്‍ത്തകര്‍

വേങ്ങരയില്‍ ആഘോഷത്തിമിര്‍പ്പില്‍  ലീഗ് പ്രവര്‍ത്തകര്‍

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെങ്ങും ലീഗ് പ്രവര്‍ത്തകരുടെ ആഹ്‌ളാദ പ്രകടനം. പച്ചക്കൊടികളും പച്ചഷര്‍ട്ടുകളും പച്ചലഡുവും പച്ച കരിമരുന്നുകളും പടക്കവും പൊട്ടിച്ചാണു പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തുന്നത്. വോട്ടെണ്ണിത്തുടങ്ങിയപ്പോഴെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിനു മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടിച്ചു കൂടുകയും ആഹ്‌ളാദ പ്രകടനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഭൂരിപക്ഷം കുറഞ്ഞതൊന്നും പ്രവര്‍ത്തകരുടെ വിജയാഹഌദങ്ങളെ തെല്ലും ബാധിച്ചില്ല.

വേങ്ങര ഉപതെരഞ്ഞെടുപ്പ് : വോട്ടിംഗ് നില
കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്) : 65,227.
കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ (എന്‍.ഡി.എ.): 5,728
അഡ്വ.പി.പി.ബഷീര്‍(എല്‍.ഡി.എഫ്) : 41,916.
അഡ്വ.കെ.സി നസീര്‍ (എസ്.ഡി.പി.ഐ): 8,648.
ശ്രീനിവാസ് (സ്വത) : 159.
അഡ്വ.ഹംസ കറുമണ്ണില്‍ (സ്വത) : 442.
നോട്ട : 502.

Sharing is caring!