വേങ്ങരയില്‍ ജയം കെ എന്‍ എ ഖാദറിന്‌

വേങ്ങരയില്‍ ജയം കെ എന്‍ എ ഖാദറിന്‌

വേങ്ങര: ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന് വിജയം. 23,310 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി ബഷീറാണ് രണ്ടാം സ്ഥാനത്ത്. എസ് ഡി പി ഐ സ്ഥാനാര്‍ഥി സി കെ നസീര്‍ മൂന്നാം സ്ഥാനതെത്തിയപ്പോള്‍ ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സംസ്ഥാനത്ത് യു ഡി എഫിന്റെ ഏറ്റവും ശക്തമായ മണ്ഡലങ്ങളിലൊന്നില്‍ പക്ഷേ നിറം മങ്ങിയ വിജയമാണ് യു ഡി എഫിന് നേടാനായത്. 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ 38,000ത്തിലേറെ വോട്ടുകള്‍ക്ക് വിജയം നേടിയിടത്താണ് ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞത്. 65,227 വോട്ടുകളാണ് കെ എന്‍ എ ഖാദര്‍ നേടിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി 41,917 വോട്ടുകള്‍ നേടി. എസ് ഡി പി ഐയ്ക്ക് 8648 വോട്ടും, എന്‍ ഡി എയ്ക്ക് 5,728 വോട്ടുകളും ലഭിച്ചു.

മണ്ഡലത്തില്‍ എല്‍ ഡി എഫിനും, എസ് ഡി പി ഐയ്ക്കും വോട്ടില്‍ വന്‍ തോതില്‍ വര്‍ധന ഉണ്ടായി. എന്നാല്‍ ബി ജെ പിക്ക് തിരഞ്ഞെടുപ്പ് ഫലം കാര്യമായി വിലയിരുത്തേണ്ടി വരും.

വിജയത്തില്‍ സന്തോഷമുണ്ടെന്ന് കെ എന്‍ എ ഖാദര്‍ പ്രതികരിച്ചു.

Sharing is caring!