ആദ്യ റൗണ്ടില്‍ ലീഡ് കെ എന്‍ എ ഖാദറിന്

വേങ്ങര: ഉപതിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് 2000ത്തിലേറെ വോട്ടിന്റെ ലീഡ്. എ ആര് നഗറിലെ 14 ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്.
2284 വോട്ടുകള്‍ക്കാണ് കെ എന്‍ എ ഖാദര്‍ ലീഡ് ചെയ്യുന്നത്. 5629 വോട്ടുകളാണ് അദ്ദേഹം ആദ്യ റൗണ്ടില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി ബഷീര്‍ 3345 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്ത് എസ് ഡി പി ഐയാണ്. ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍.
പതിനായിരത്തോളം വോട്ടുകളാണ് ഇപ്പോള്‍ എണ്ണി തീര്‍ന്നിരിക്കുന്നത്.
RECENT NEWS

പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം
മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര [...]