ലോറി ബൈക്കിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ യുവ പണ്ഡിതന്‍ മരണപെട്ടു

ലോറി ബൈക്കിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ യുവ പണ്ഡിതന്‍ മരണപെട്ടു

ചെറുവണ്ണുരില്‍ ലോറി ബൈക്കിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ യുവ പണ്ഡിതന്‍ മരണപെട്ടു. പള്ളിക്കല്‍ ബസാര്‍ കാരപ്പറമ്പില്‍ താമസിക്കുന്ന മേനായിക്കോടന്‍ അബുബക്കറിന്റെ മകന്‍ അബ്ദുല്‍ റഷീദ് സഖാഫി (25) ആണ് മരണപ്പെട്ടത്. ഫറോക്ക് പുതിയ പാലത്തിന് സമീപം ദേശിയ പാത ചെറുവണ്ണൂരില്‍ വെള്ളിയാഴ്ച ഏഴരയോടെയാണ് അപകടം.

കോഴിക്കോട് ഭാഗത്ത് നിന്നും മത്സ്യവുമായി രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന ലോറി അതേ ദിശയില്‍ പോകുന്ന ബൈക്കിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരണപ്പെടുകയായിരുന്നു.

മദ്റസ അധ്യാപനത്തിന് ശേഷം ഡിസൈനിങ് വര്‍ക്ക് ചെയ്യുന്ന ചെറുവണ്ണുരിലെ സ്ഥാപനത്തില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളേജ് സി.എച്ച് സെന്ററില്‍ വെച്ച് നടത്തിയ മയ്യിത്ത് നിസ്‌കാരത്തിന് മുനവ്വറലി ശിഹാബ് തങ്ങളും മര്‍ക്കസില്‍ വെച്ച് നടത്തിയ മയ്യിത്ത് നിസ്‌കാരത്തിന് എ.പി അബുബക്കര്‍ മുസ്ലിയാരും കോഴിപ്പുറം മഹല്ല് മസ്ജിദില്‍ നടത്തിയ മയ്യിത്ത് നിസ്‌കാരത്തിന് തുറാബ് തങ്ങളും നേതൃത്വം നല്‍കി. മാതാവ്: കദീജ. സഹോദരിമാര്‍: റാഷിദ, റസീന, റഫ്നത്ത്.

Sharing is caring!