ഊരകത്ത് ശക്തമായ മഴയെ തുടര്‍ന്ന് 27 വര്‍ഷം പഴക്കമുള്ള കുടിവെള്ള പദ്ധതിയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

ഊരകത്ത് ശക്തമായ മഴയെ തുടര്‍ന്ന് 27 വര്‍ഷം പഴക്കമുള്ള കുടിവെള്ള പദ്ധതിയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആവേശം നടക്കുന്നതിനിടയില്‍ വേങ്ങര മണ്ഡലത്തിലെ ഊരകത്ത് ശക്തമായ മഴയെ തുടര്‍ന്ന് 27 വര്‍ഷം പഴക്കമുള്ള കുടിവെള്ള പദ്ധതിയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണിത്. ഊരകം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പുത്തന്‍പീടിക പാടത്ത് ഇരുപത്തി ഏഴു വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിയാണിത്.ഈ കിണര്‍ ഉപയോഗശൂന്യമാകുന്നതോടെ ഈ പ്രദേശത്തുകാര്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ അലയേണ്ടി വരും. കിണറിന്റെ പുനരുദ്ധാരണത്തിനായി ഫണ്ട് കണ്ടെത്തുന്നതിനായി പഞ്ചായത്തംഗം പി.ടി.വി രി യാ മുവിന്റെ മുന്‍ കയ്യില്‍ ആവശ്യമായ പ്രവര്‍ത്തനത്തിലാണ് നാട്ടുകാര്‍.

Sharing is caring!